
ഐ.എം വിജയൻ നായകനായ മ് ...( സൗണ്ട് ഒഫ് പെയിൻ )എന്ന ചിത്രത്തിന് 27 - ാമത് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒഫീഷ്യൽ സെലക്ഷൻ നേടി. നോൺ കോമ്പറ്റീഷൻ വിഭാഗത്തിലെ  അൺ ഹെർഡ് ഇന്ത്യ ; റെയർ ലാംഗ്വേജ് ഫിലിം വിഭാഗത്തിലാണ്  ഒഫീഷ്യൽ സെലക്ഷൻ നേടിയത്. കുറുമ്പ ഭാഷയിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ ചിത്രമാണിത്. വിജീഷ് മണിയാണ് കഥയും , സംവിധാനവും നിർവഹിച്ചിരിക്കുന്നത്.  ജുബൈർ മുഹമ്മദ് സംഗീതസംവിധാനവും പ്രകാശ് വാടിക്കൽ തിരക്കഥയും ദേശീയ അവാർഡ് ജേതാവ് ബി. ലെനിൻ എഡിറ്റിംഗും നിർവഹിക്കുന്നു . ഛായാഗ്രഹണം ആർ. മോഹൻ, പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. നടൻ വിയാൻ മംഗലശേരിയാണ് പ്രോജക്ട് കോഡിനേറ്റർ.