kk

ന്യൂഡൽഹി : പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ ജീവിതം പുസ്തകമാകുമ്പോൾ പുറത്തുവരാനിരിക്കുന്നത് ഇതുവരെ ആരും പറയാത്ത കാര്യങ്ങൾ. ഇന്ത്യയിൽ നടപ്പാക്കിയ ഉദാരവത്‌കരണത്തിന് ശേഷം സർക്കാരുകളുമായുണ്ടായ ഉരസലും കൈക്കൂലി ചോദിച്ചവരോട് തരില്ലെന്ന് തറപ്പിച്ച് പറഞ്ഞതുമൊക്കെ പുസ്തകത്തിലുണ്ടെന്നാണ് സൂചന.

നീര റാഡിയ ടേപ്പുകൾ പുറത്തു വന്ന ശേഷമുള്ള വിവാദത്തിന്റെ അണിയറക്കഥകളും പുസ്‌തകത്തിലുണ്ട്. ടാറ്റയുടെ നാനോ പ്രോജക്റ്റ്, ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് ഏറ്റെടുക്കല്‍ തുടങ്ങിയ സമീപകാല സംഭവങ്ങളെ കുറിച്ച് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വിശദാംശങ്ങളും ഇതിലുണ്ടാവുമെന്നാണ് വിവരം . ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയെ നീക്കിയതടക്കമുള്ള വിവാദങ്ങളുടെ അണിയറക്കഥകളും പുസ്തകത്തിലുണ്ടാവും.

മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ തോമസ് മാത്യുവിനാണ് രത്തന്‍ ടാറ്റയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. രത്തൻ ടാറ്റയുടെ ബാല്യകാലം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ജീവചരിത്രത്തിൽ വിശദീകരിക്കുന്നുണ്ട്. രത്തൻ ടാറ്റയുടെ ജീവചരിത്രം എഴുതാൻ കഴിയുന്നതിൽ സന്തോഷമെന്ന് തോമസ് മാത്യു പറഞ്ഞു. ജീവചരിത്രം പുറത്തിറക്കാൻ ടാറ്റ പൂർണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. രത്തന്‍ ടാറ്റയെ അറിയുന്ന നിരവധി പേരെ നേരില്‍ കണ്ട് സംസാരിച്ചു. ടാറ്റയുടെ ജീവിതത്തിലെ ഇനിയും പുറത്തുവരാത്ത കാര്യങ്ങളാണ് പുസ്തകത്തിൽ 90 ശതമാനവുമെന്നും തോമസ് മാത്യു പറഞ്ഞു.

. ഹാർപ്പർകോളിൻസ് രണ്ട് കോടിയിലധികം രൂപ നല്‍കിയാണ് പ്രസിദ്ധീകരണ അവകാശം നേടിയത്. അന്താരാഷ്ട്ര രംഗത്തെ അഞ്ച് പ്രധാന സ്ഥാപനങ്ങൾ ലേലത്തിൽ പങ്കെടുത്തു.

സിനിമ, ഒ. ടി.ടി അവകാശങ്ങളൊക്കെ ലേഖകന് തന്നെയായിരിക്കും.മൂന്നു പതിറ്റാണ്ടായി രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തോമസ് മാത്യു ഇന്ത്യയിലെ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍, കോര്‍പ്പറേറ്റ് സ്ട്രാറ്റജിസ്റ്റ്, ഡിഫന്‍സ് അനലിസ്റ്റ് എന്നീ മേഖലകളിലും ശ്രദ്ധേയനാണ് തോമസ് മാത്യു. ല് പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രത്തന്‍ ടാറ്റയുടെ സ്വകാര്യ പേപ്പറുകളും കത്തിടപാടുകളും ഫോട്ടോഗ്രാഫുകളുമെല്ലാം മാത്യുവിന് ലഭ്യമായിരുന്നു. ടാറ്റയുടെ ബാല്യം, കോളേജ് കാലം. ആദ്യകാലത്ത് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ആളുകള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന ഒരു ആധികാരിക ജീവചരിത്രമാണ് അദ്ദേഹം തയ്യാറാക്കുന്നത്.