
മലപ്പുറം:പൊന്നാനിയിൽ മയിലിനെ കൊന്ന് കറിവച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. സംഘത്തിലെ രണ്ട് പ്രതികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ടു. കുണ്ടുകടവ് ജംഗ്‌ഷനിൽ താമസക്കാരായ തമിഴ്‌നാട്ടുകാരായ നാടോടികളാണ് ദേശീയപക്ഷിയെ പിടികൂടി കൊന്നത്.
സ്ഥലത്ത് പതിവായി കാണാറുളള മയിലുകളിൽ ഒരെണ്ണത്തെ കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മയിലിറച്ചിയും പാത്രങ്ങളും കണ്ടുകിട്ടി. തുടർന്ന് തമിഴ്‌നാട് സ്വദേശി അയ്യപ്പനെ പിടികൂടി. കൂടെയുളള രണ്ടുപേരാണ് ഈ സമയം ഓടിപ്പോയത്. ഇവർക്കായി തിരച്ചിൽ വ്യാപകമാക്കി.