murder

പാലക്കാട്: പുതുനഗരം ചോറക്കോടിന് സമീപം സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. നാൽപതുകാരിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് സംശയമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെത്തി.പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്ഥലത്ത് എത്തി. സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.