udit-raj

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുൽവാമ ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന വിവാദ ട്വീറ്റുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ്. 40 സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് നരേന്ദ്ര മോദിയെന്നാണ് ഉദിത് രാജ് വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായി എന്ന തരത്തിലുള്ള നാടകം ഭീകരാക്രമണത്തിന് പിന്നിൽ മോദിയാണെന്ന് തെളിയിക്കുന്നതാണെന്നും ഉദിത് രാജ് പറഞ്ഞു. എന്തുകൊണ്ടാണ് സിആർപിഎഫ് സൈനികരെ എയർലിഫ്റ്റ് ചെയ്യാതെ വാഹനവ്യൂഹത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചതെന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനം തടസപ്പെട്ടത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്‌ക്കനുസരിച്ച് ആണോയെന്ന സംശയം കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. കർഷകസമരക്കാർ 2020ൽ പുറത്തുവിട്ട ആനിമേറ്റഡ് വീഡിയോയിലെ സമാനമായ കാര്യങ്ങളാണ് പഞ്ചാബിൽ കഴിഞ്ഞ ദിവസം നടന്നത്. വീഡിയോയിൽ പ്രധാനമന്ത്രി കാറിൽ വരുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായി കാണാം. പ്രധാനമന്ത്രിയുടെ കാർ മുന്നോട്ട് നീങ്ങുമ്പോൾ കർഷകർ തങ്ങളുടെ ട്രാക്‌ടറുകൾ ഓടിച്ച് പ്രധാനമന്ത്രിയെ ഘെരാവോ ചെയ്യുന്നതും വീഡിയോയിൽ കാണാം.