
കണ്ണൂർ: മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേ കല്ല് പിഴുതുമാറ്റിയ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തയാൾക്കെതിരെ കേസ്. പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പൊലീസ് കേസെടുത്തത്. പഴയങ്ങാടി പൊലീസാണ് കേസെടുത്തിരിക്കുന്നത്.
രാഹുൽ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് കാണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് രാഹുൽ.
'പണി തുടങ്ങിയിട്ടുണ്ട് ട്ടോ' എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ, സർവേ കല്ല് പിഴുതെറിഞ്ഞ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ മാടായിപ്പാറയിൽ അഞ്ചാം വാർഡ് അംഗമായ പി ജനാർദ്ധനൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.