neethu

കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത നീതുവിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. ഭർത്താവിന് കപ്പലിലാണ് ജോലിയെന്നായിരുന്നു ഫ്‌ളാറ്റിലെ സമീപവാസികളോടെല്ലാം യുവതി പറഞ്ഞിരുന്നു. 2020 ഡിസംബർ വരെയായിരുന്നു നീതു ഈ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്.

ക്രൈംബ്രാഞ്ചിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലാസെടുക്കുന്ന വിഭാഗത്തിലാണ് താൻ ജോലി ചെയ്യുന്നതെന്നായിരുന്നു നീതു ഇവരോട് പറഞ്ഞിരുന്നത്. ഫ്‌ളാറ്റിൽ ഇടയ്ക്കിടയ്ക്ക് ആളുകൾ വരുന്നതും ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും കേട്ടതോടെ അയൽവാസികൾ ഫ്‌ളാറ്റ് സുരക്ഷാ ജീവനക്കാരോട് പരാതിപ്പെട്ടു. ഇതോടെ ആ ഫ്‌ളാറ്റ് ഒഴിഞ്ഞു.

തുടർന്ന് കളമശ്ശേരി മൂലേപ്പാടത്ത് വീട് എടുത്തു. ഭർത്താവ് വിദേശത്താണെന്നും,കാമുകനായ ഇബ്രാഹിമിനെ അദ്ദേഹത്തിന്റെ സഹോദരനാണെന്നും പറഞ്ഞ് അയൽവാസികൾക്ക് പരിചയപ്പെടുത്തി. ഇയാൾ ഇടയ്ക്കിടെ ഈ വീട്ടിൽ താമസിക്കുകയും ചെയ്തു. തനിക്ക് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലാണ് ജോലിയെന്നായിരുന്നു ഇവിടെയുള്ളവരോട് യുവതി പറഞ്ഞിരുന്നത്.