covid

ചെ​ന്നൈ​:​ ​കൊ​വി​ഡ് ​മൂ​ന്നാം​ ​ത​രം​ഗം​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നി​നും​ 15​നും​ ​ഇ​ട​യി​ൽ​ ​രൂ​ക്ഷ​മാ​യേ​ക്കാ​മെ​ന്ന് ​ഐ.​ഐ.​ടി​ ​മ​ദ്രാ​സി​​​ന്റെ​ ​പ​ഠ​നം.​ ​രോ​ഗ​ബാ​ധി​ത​നാ​യ​ ​വ്യ​ക്തി​ക്ക് ​എ​ത്ര​പേ​ർ​ക്ക് ​രോ​ഗം​ ​ന​ൽ​കാ​ൻ​ ​ക​ഴി​യു​​​മെ​ന്ന​ ​ക​ണ​ക്കാ​യ​ ​കൊ​വി​ഡ് ​ആ​ർ​ ​വാ​ല്യൂ​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഐ​​.​​​ഐ.​ടി​ ​മ​​​ദ്രാ​സി​​​ന്റെ​ ​മാ​ത്ത​മാ​റ്റി​ക്സ് ​വി​ഭാ​ഗ​വും​ ​സെ​ന്റ​ർ​ ​ഒ​ഫ് ​എ​ക്സ​ല​ൻ​സ് ​​​ഫോ​ർ​ ​ക​മ്പ്യൂ​ട്ടേ​ഷ​ന​ൽ​ ​മാ​ത്ത​മാ​റ്റി​ക്സ് ​ആ​ൻ​ഡ് ​ഡേ​റ്റ​ ​സ​യ​ൻ​സും​ ​ചേ​ർ​ന്നാ​ണ് ​പ​ഠ​നം​ ​ന​ട​ത്തി​യ​ത്.​ ​വ്യാ​പ​ന​ ​സാ​ദ്ധ്യ​ത,​ ​സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രു​ടെ​ ​എ​ണ്ണം,​ ​രോ​ഗം​ ​ബാ​ധി​ക്കാ​നി​ട​യു​ള്ള​ ​ഇ​​​ട​വേ​ള​ ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ആ​ർ​ ​വാ​ല്യൂ​ ​ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും​ ​ഐ.​ഐ.​ടി​ ​മ​ദ്രാ​സി​ലെ​ ​അ​സി​സ്റ്റ​ന്റ് ​പ്ര​ഫ​സ​റാ​യ​ ​ഡോ.​ ​ജ​യ​ന്ത് ​ഝാ​ ​പ​റ​യു​ന്നു.​ ​പ്രാ​ഥ​മി​ക​ ​വി​ശ​ക​ല​ന​ത്തി​ൽ​ ​രാ​ജ്യ​ത്ത് ​ആ​ർ​ ​മൂ​ല്യം​ ​വ​ള​രെ​ ​ഉ​യ​ർ​ന്ന​താ​ണ്.​ ​ആ​ർ​ ​വാ​ല്യൂ​ ​ഒ​ന്നി​ന് ​താ​ഴെ​യെ​ത്തി​യാ​ൽ​ ​മാ​ത്ര​മേ​ ​മ​ഹാ​മാ​രി​ ​അ​വ​സാ​നി​ച്ചെ​ന്ന് ​അ​നു​മാ​നി​ക്കാ​ൻ​ ​സാ​ധി​ക്കൂ.​ 2021​ ​ഡി​സം​ബ​ർ​ 25​ ​മു​ത​ൽ​ 31​വ​രെ​ ​രാ​ജ്യ​ത്ത് 2.9​ ​ആ​യി​രു​ന്നു​ ​ആ​ർ​ ​മൂ​ല്യം.​ ​
ജ​നു​വ​രി​ ​ഒ​ന്നു​മു​ത​ൽ​ ​ആ​റു​വ​രെ​ ​ഇ​ത് ​നാ​ലാ​യി​ ​ഉ​യ​ർ​ന്നു.​ ​ക്വാ​റ​ന്റൈ​ൻ​ ​ന​ട​പ​ടി​ക​ളും​ ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​ക​ർ​ശ​ന​മാ​ക്കു​ന്ന​തോ​ടെ​ ​ആ​ർ​ ​മൂ​ല്യം​ ​കു​റ​ഞ്ഞേ​ക്കാം.​ ​ര​ണ്ടാ​ഴ്ച​യി​ലെ​ ​ക​ണ​ക്കു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​നി​ല​വി​ലെ​ ​വി​ശ​ക​ല​നം.​ ​ ​ര​ണ്ടാം​ ​ത​രം​ഗം​ ​രൂ​ക്ഷ​മാ​യി​രു​ന്ന​പ്പോ​ൾ​ ​ആർ മൂല്യം 1.69​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​മൂ​ന്നാം​ ​ത​രം​ഗ​ത്തി​ൽ​ ​കൊ​വി​ഡ് ​കേ​സു​ക​ളു​​​ടെ​ ​എ​ണ്ണം​ ​ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും​ ​ഝാ​ ​പ​റ​യു​ന്നു.​ ​

​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​കൾ
ക​ർ​ശ​ന​മാ​ക്ക​ണം

തെ​ക്ക് ​-​ ​കി​ഴ​ക്ക​ൻ​ ​ഏ​ഷ്യ​യി​ലെ​ ​മി​ക്ക​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​ഗ​ണ്യ​മാ​യി​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ൾ​ ​ക​ർ​ശ​ന​മാ​യി​ ​ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​യു​ടെ​ ​തെ​ക്ക് ​-​ ​കി​ഴ​ക്ക​ൻ​ ​ഏ​ഷ്യ​ ​റീ​ജി​യ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​പൂ​നം​ ​ഖെ​ത്ര​പാ​ൽ​ ​സിം​ഗ് ​പ​റ​ഞ്ഞു.​ ​വൈ​റ​സ് ​വ്യാ​പ​നം​ ​ത​ട​യാ​ൻ​ ​അ​ധി​കാ​രി​ക​ളു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​നി​ർ​ദ്ദി​ഷ്ട​ ​ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണം.​ ​ഇ​വ​യും​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ളും​ ​ജ​ന​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യി​ ​പാ​ലി​ക്ക​ണമെന്നും അവർ പറഞ്ഞു.

ഡൽഹിയിൽ പ്രതിദിന
കേസുകൾ ​ 20,​000 കവിഞ്ഞു

24​ ​മ​ണി​ക്കൂ​റി​നി​ടെ​ ​രാ​ജ്യ​ത്ത് 1,41,986​ ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​ആ​കെ​ ​കേ​സു​ക​ൾ​ 3,53,68,372​ ​ആ​യി.​ ​രാ​ജ്യ​ത്തെ​ 27​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഒ​മി​ക്രോ​ൺ​ ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടു​ണ്ട്.​ ​ആ​കെ​ ​ഒ​മി​ക്രോ​ൺ​ ​കേ​സു​ക​ൾ​ 3,071.​ ​മ​ഹാ​രാ​ഷ്ട്ര​യി​ലും​ ​ഡ​ൽ​ഹി​യി​ലും​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​അ​തി​രൂ​ക്ഷ​മാ​ണ്.​ ​ഡ​ൽ​ഹി​യി​ൽ​ ​ഇ​ന്ന​ലെ​ 20,181​ ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ 2021​ ​മെ​യ് ​മാ​സ​ത്തി​ന് ​ശേ​ഷം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ ​ഏ​റ്റ​വും​ ​കൂ​ടി​യ​ ​നി​ര​ക്കാ​ണി​ത്.
അ​തേ​സ​മ​യം,​ ​വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക് ​അ​സാം​ 15​ ​മു​ത​ൽ​ ​പൊ​തു​ ​ഇ​ട​ങ്ങ​ളി​ൽ​ ​പ്ര​വേ​ശ​ന​ ​വി​ല​ക്കേ​ർ​പ്പെ​ടുത്തും.​ ​ആ​ശു​പ​ത്രി​ക​ളി​ലൊ​ഴി​കെ​ ​വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക് ​പ്ര​വേ​ശ​നം​ ​ന​ൽ​കി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ഹി​മ​ന്ത​ ​ബി​ശ്വ​ ​ശ​ർ​മ്മ​ ​പ​റ​ഞ്ഞു.​ ​സി​നി​മാ​ ​ഹാ​ൾ,​ ​ഹോ​ട്ട​ലു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം​ ​വാ​ക്സി​നേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധ​മാ​ണ്.​ 15​ ​മു​ത​ൽ​ ​വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക് ​ക​ർ​ഫ്യൂ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​നി​ല​വി​ലു​ള്ള​ ​രാ​ത്രി​ ​ക​ർ​ഫ്യൂ​വി​നും​ ​മാ​റ്റം​ ​വ​രു​ത്തി​യി​ട്ടു​ണ്ട്.​ ​രാ​ത്രി​ 11.30​ ​ന് ​ആ​രം​ഭി​ച്ചി​രു​ന്ന​ ​ക​ർ​ഫ്യൂ​ ​ഇ​നി​ ​മു​ത​ൽ​ 10​ ​ന് ​ആ​രം​ഭി​ച്ച് ​രാ​വി​ലെ​ ​ആ​റി​ന് ​അ​വ​സാ​നി​ക്കും.