
കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കായി പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കുന്നു എന്നതാണ് പുതിയ പ്ളാനിന്റെ സവിശേഷത.
സാധാരണ ഡാറ്റാ ആനുകൂല്യങ്ങള്‍ക്ക് പുറമെ ജിയോമാര്‍ട്ട് സേവനങ്ങൾ ഉൾപ്പെടെ ഈ പ്ളാനിലൂടെ സ്വന്തമാക്കാൻ കഴിയും. ജിയോ ആപ്പിലെയും വെബ്സൈറ്റിലെയും '20% ജിയോമാര്‍ട്ട് മഹാ ക്യാഷ്ബാക്ക്'' ഓഫറിന് കീഴിലാണ് ഈ പുതിയ പ്ലാന്‍ ചേർത്തിരിക്കുന്നത്. ഇതിനര്‍ത്ഥം വരിക്കാര്‍ ഈ പ്ലാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ജിയോമാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുമെന്നാണ്. ക്യാഷ്ബാക്ക് ജിയോമാര്‍ട്ട് വാലറ്റിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും, അത് ഭാവിയിൽ ജീയോമാർട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഉപയോഗിക്കാം. ഈ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ, ഉപഭോക്താക്കള്‍ക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുള്‍പ്പെടെ നാല് ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള സൗജന്യ സബ്സ്‌ക്രിപ്ഷനും ലഭിക്കും. ഈ വാർഷിക പ്ളാനിന് 2999 രൂപയാണ് ജീയോ ഈടാക്കുന്നത്.
മറ്റ് രണ്ട് വാര്‍ഷിക പ്ലാനുകളും ജീയോ പുതുതായി അവതരിപ്പിക്കുന്നു. ജിയോയുടെ സൂപ്പര്‍ വാല്യു പ്ലാന്‍ 2879 രൂപയും മറ്റൊരു വാര്‍ഷിക പ്ലാനിന് 3119 രൂപയുമാണ് വില. 2879 പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റ ആനുകൂല്യങ്ങള്‍, അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങി നാല് ജിയോ ആപ്ലിക്കേഷനുകളുടെ സൗജന്യ സബ്സ്‌ക്രിപ്ഷന്‍ എന്നിവ നൽകുന്നു. 3119 രൂപ പ്രീപെയ്ഡ് പ്ലാനില്‍ പ്രതിദിനം 2 ജിബി ഡാറ്റ ആനുകൂല്യങ്ങള്‍, അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ്.