
മധുര: ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള ഒരു വ്യക്തിയുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നും മതപരിവർത്തനം ഗ്രൂപ്പ് അജണ്ടയാകാൻ പാടില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്ന കത്തോലിക്കാ വൈദികന്റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജി ആർ സ്വാമിനാഥന്റെ പരാമർശം. കഴിഞ്ഞ വർഷം ജൂലായിൽ കന്യാകുമാരിയിലാണ് സംഭവം നടന്നത്.
പുരോഹിതനെതിരെയുള്ള കേസ് പിൻവലിക്കാൻ വിസമ്മതിച്ച ജസ്റ്റിസ് സ്വാമിനാഥൻ, ഒരു സുവിശേഷകന് മറ്റുള്ളവരുടെ മതത്തെയോ അവരുടെ മതവിശ്വാസങ്ങളെയോ അവഹേളിക്കാൻ കഴിയില്ലെന്നും ക്രിമിനൽ കേസുകളിൽ നിന്ന് മുക്തി നേടാനാവില്ലെന്നും കൂട്ടിച്ചേർത്തു.
സ്റ്റാൻഡ്- അപ്പ് കൊമേഡിയൻമാർ മറ്റുള്ളവരെ കളിയാക്കിയാൽ അവർക്കെതിരെ നടപടി സ്വീകരിക്കാനാകില്ല. എന്നാൽ ഇത്തരത്തിൽ പുരോഹിതൻമാർക്ക് ഇളവുകൾ നൽകാനാവില്ലെന്നും ജസ്റ്റിസ് സ്വാമിനാഥൻ വിലയിരുത്തി.