fifa

സൂ​റി​ച്ച്:​ ​അ​ന്താ​രാ​ഷ്ട്ര​ ​ഫു​ട്ബാ​ൾ​ ​സം​ഘ​ട​ന​യാ​യ​ ​ഫി​ഫ​യു​ടെ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​മി​ക​ച്ച​ ​താ​ര​ത്തെ​ ​ഈ​ ​മാ​സം​ 17​ന് ​തി​ര​ഞ്ഞെ​ടു​ക്കും.​ ​മി​ക​ച്ച​ ​പു​രു​ഷ​ ​താ​ര​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ല​യ​ണ​ൽ​ ​മെ​സി,​ ​റോ​ബ​ർ​ട്ട് ​ലെ​വ​ൻ​ഡോ​വ്‌​സ്‌​കി,​ ​മൊ​ഹ​മ്മ​ദ് ​സ​ല​ ​എ​ന്നി​വ​രാ​ണ് ​അ​വ​സാ​ന​ ​റൗ​ണ്ടി​ൽ​ ​ഇ​ടം​ ​നേ​ടി​യി​രി​ക്കു​ന്ന​ത്.​ ​

ഇ​ത്ത​വ​ണ​ത്തെ​ ​ബാ​ല​ൻ​ ​ഡി​ ​ഓ​ർ​ ​പു​ര​സ്കാ​രം​ ​സ്വ​ന്ത​മാ​ക്കി​യ​ത് ​ല​യ​ണ​ൽ​ ​മെ​സി​യാ​ണ്.​ ​അ​ർ​ജ​ന്റീ​ന​യെ​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​ചാ​മ്പ്യ​ൻ​മാ​രാ​ക്കു​ന്ന​തി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ച​തും​ ​ലാ​ലി​ഗ​യി​ൽ​ ​ബാ​ഴ്സ​യ്ക്കാ​യി​ ​പു​റ​ത്തെ​ടു​ത്ത​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​വു​മാ​ണ് ​മെ​സി​യു​ടെ​ ​പ്ല​സ് ​പോ​യി​ന്റ്.​ ​എ​ന്നാ​ൽ​ ​പി.​എ​സ്.​ജി​യി​ലേ​ക്ക് ​കൂ​ടു​മാ​റി​യ​ ​ശേ​ഷം​ ​പ​തി​വ് ​ഫോ​മി​ലേ​ക്ക് ​ഉ​യ​രാ​ൻ​ ​താ​ര​ത്തി​നാ​യി​ട്ടി​ല്ല.​ ​
ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഫി​ഫ​യു​ടെ​ ​മി​ക​ച്ച​ ​താ​ര​ത്തി​നു​ള്ള​ ​അ​വാ​ർ​ഡ് ​സ്വ​ന്ത​മാ​ക്കി​യ​ ​താ​ര​മാ​ണ് ​ലെ​വ​ൻ​ഡോ​‌​വ്‌​സ്കി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഏറ്റവും​ ​അ​ധി​കം​ ​ഗോ​ൾ​ ​നേ​ടി​യ​ ​താ​ര​വും​ ​ലെ​വ​ൻ​ഡോ​‌​വ്‌​സ്കി​യാ​ണ്.​ ​ബു​ണ്ട​സ് ​ലി​ഗ​യി​ൽ​ ​ഒ​രു​ ​സീ​സ​ണി​ൽ​ ​ഏ​റ്റ​വും​ ​അ​ധി​കം​ ​ഗോ​ള​ടി​ച്ച​താ​രം,​ ​ബു​ണ്ട​സ് ​ലി​ഗ​യി​ൽ​ ​ഒ​രു​ ​ക​ല​ണ്ട​ർ​ ​വ​ർ​ഷം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗോ​ള​ടി​ച്ച​ ​താ​രം​ ​എ​ന്നീ​ ​റെ​ക്കാ​ഡു​ക​ളും​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ലെ​വ​ൻ​ഡോ​വ്‌​സ്കി​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ലി​വ​ർ​പൂ​ളി​നാ​യി​ ​പു​റ​ത്തെ​ടു​ത്ത​ ​പ്ര​ക​ട​ന​മാ​ണ് ​സ​ല​യെ​ ​ആ​ദ്യ​മൂ​ന്നി​ൽ​ ​എ​ത്തി​ച്ച​ത്.

ചു​രു​ക്ക​പ്പ​ട്ടി​ക​ ​
മി​ക​ച്ച​ ​പു​രു​ഷ​ ​താ​രം​-​ ​മെ​സി,​ലെ​വ​ൻ​ഡോ​വ്‌​സ്കി,​ ​സല
മി​ക​ച്ച​ ​വ​നി​താ​ ​താ​രം​-​ ​ജെ​ന്നി​ഫ​ർ​ ​ഹെ​ർ​മോ​സ് ​(​സ്പെ​യി​ൻ,​ബാ​ഴ്സ​ലോ​ണ​),​ ​സാം​ ​കെ​ർ​ ​(​ആ​സ്ട്രേ​ലി​യ,​ ​ചെ​ൽ​സി​),​അ​ല​ക്സി​യ​ ​പു​ട്ടെ​ല്ലാ​സ് ​(​സ്‌​പെ​യി​ൻ,​ ​ബാ​ഴ്സ​ലോ​ണ)
മി​ക​ച്ച​ ​പുരുഷ ഗോൾസകീപ്പർ​ ​-​ ​ഡോ​ണാ​രു​മ്മ​ ​(​ ​ഇറ്റലി,​​​ ​പി.​എ​സ്.​ജി​)​​,​​​ ​ന്യൂ​യി​ർ​ ​(​ജ​ർ​​മ്മ​നി,​​​ ​ബ​യേ​ൺ​)​​,​​​ ​മെ​ൻ​ഡി​ ​(​ചെ​ൽ​സി​)​
മി​ക​ച്ച​ ​വ​നി​താ​ ​ഗോ​ൾ​ ​കീ​പ്പ​ർ​​-​ആ​ൻ​-​കാ​ത​റി​ൻ (ജർമ്മനി,​ ചെൽസി)​,​ക്രി​സ്റ്റീൻ​ ​എ​ൻ​ഡ്‌​ല​ർ,(ചിലി,​ പിഎസ്.ജി,​ ലിയോൺ)​​സ്റ്റെഫൈ​ൻ​ ​ലിൻ (കാനഡ,​റോസൻഗാർഡ്,​ പി.എസ്.ജി)​
മി​ക​ച്ച​ ​പ​രി​ശീ​ല​ക​ൻ​-​ ​ഗാ​ർ​ഡി​യോ​ള​ ​(​മാ​ൻ.​സി​റ്റി​)​​,​​​മാ​ൻ​സീ​നി​ ​(​ഇറ്റലി​)​​.​ ​ടു​ഷ്യ​ൽ​ ​(​ചെ​ൽ​സി​)​
മി​ക​ച്ച​ ​വനിതാ ടീം കോച്ച്​-​ ​ലൂ​യി​സ് ​കോ​ർ​ട്ട​സ് ​(​ബാ​ഴ്സ​ലോ​ണ​),​​​ ​എ​മ്മ​ ​ഹെ​യ്സ് ​(​ചെ​ൽ​സി​)​​,​​​സ​റീ​ന​ ​വെ​യ്‌​ഗ്‌​മാ​ൻ​ ​(​ഇം​ഗ്ല​ണ്ട്)​