
തിരുവനന്തപുരം:ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റായി വി.ആർ.പ്രതാപനെ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുത്തു.സംസ്ഥാന ജില്ലാ തലത്തിൽ നിരവധി ട്രേഡ് യൂണിയനുകൾക്ക് നേതൃത്വം നൽകുന്ന പ്രതാപൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കെ.പി.സി.സിയുടെ കലാസാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.പി.സി.സി.യുടെ നാടകസമിതിയായ സാഹിതി തിയേറ്റേഴ്സിന്റെ സെക്രട്ടറിയുമാണ്.ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവും നിലവിൽ സംസ്ഥാന കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവുമാണ്.