missionaries-of-charity

ന്യൂഡൽഹി: മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഒഫ് ചാരിറ്റിക്ക് ഇന്ത്യയിൽ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതിയായ എഫ്.സി.ആർ.എ ലൈസൻസ്) പുനഃസ്ഥാപിച്ച് കേന്ദ്രസർക്കാ‌ർ. എഫ്.സി.ആർ.എ വെബ്സൈറ്റിലാണ് അനുമതി പുനഃസ്ഥാപിച്ചതായി വിവരമുള്ളത്. എന്നാൽ, കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ആവശ്യമായ രേഖകൾ സമർപ്പിച്ചതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നാണ് വിവരം.

2021 ഡിസംബർ 26നാണ്, മിഷനറീസ് ഒഫ് ചാരിറ്റിക്ക് ഇന്ത്യയിൽ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി പുതുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതായി വാർത്ത പുറത്തുവന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ളർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പുതുക്കാനുള്ള അപേക്ഷയിൽ പ്രതികൂലമായ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഡിസം. 26ന് അപേക്ഷ തള്ളിയതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.