vbhghyg

കയ്റോ: ഈജിപ്റ്റിൽ 2 ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർക്ക് ദാരുണാന്ത്യം. 17 പേർക്ക് പരിക്കേറ്റു. സിനായ് പെനുസില പ്രവിശ്യയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മൂടൽമഞ്ഞ് കാരണം അമിതവേഗതയിൽ എത്തിയ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. രാജ്യ തലസ്ഥാനമായ കയ്‌റോയിൽ നിന്ന് 300 കിലോമീറ്റർ തെക്കുകിഴക്കായി തെക്കൻ സിനായിയിലെ എൽ ടോറിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ എൽ ടോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡുകളുടെ ശോചനീയാവസ്ഥയും ട്രാഫിക് നിയമങ്ങൾ അവഗണിക്കുന്നതും മൂലം രാജ്യത്ത് റോഡപകടങ്ങൾ നിത്യ സംഭവമായിരിക്കുകയാണ്. 2020ൽ മാത്രം രാജ്യത്തുണ്ടായ റോഡപടങ്ങളിൽ ഏകദേശം 7,000 പേർ മരിച്ചതായാണ് കണക്ക്. അതേ സമയം മുൻകാല കണക്കുകളെ അപേക്ഷിച്ച് 2019-20 കാലഘട്ടത്തിൽ രാജ്യത്തുണ്ടാകുന്ന വാഹനാപകട മരണങ്ങളിൽ 44 ശതമാനം കുറവുണ്ടായെന്നാണ് സർക്കാർ വാദം.