covid

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 1,41,986 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 3,53,68,372 ആയി. രാജ്യത്തെ 27 സംസ്ഥാനങ്ങളിൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ ഒമിക്രോൺ കേസുകൾ 3,071.മഹാരാഷ്ട്രയിലും ഡൽഹിയിലും കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. അതേസമയം, വാക്‌സിനെടുക്കാത്തവർക്ക് അസാം 15 മുതൽ പൊതു ഇടങ്ങളിൽ പ്രവേശന വിലക്കേർപ്പെടുത്തി. ആശുപത്രികളിലൊഴികെ വാക്സിനെടുക്കാത്തവർക്ക് പ്രവേശനം നൽകില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സിനിമാ ഹാൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 15 മുതൽ വാക്സിനെടുക്കാത്തവർക്ക് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള രാത്രി കർഫ്യുവിനും മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി 11.30 ന് ആരംഭിച്ചിരുന്ന കർഫ്യു ഇനി മുതൽ 10 ന് ആരംഭിച്ച് രാവിലെ ആറിന് അവസാനിക്കും.