
ന്യൂഡൽഹി : ഉത്തരേന്ത്യ മുഴുവനും ഇപ്പോൾ അതിശൈത്യത്തിന്റെ പിടിയിലാണ്. ഇത്രയും ദുഷ്കരമായ അന്തരീക്ഷത്തിലും രാജ്യാതിർത്തികൾക്ക് കാവലായി നിൽക്കുകയാണ് ഇന്ത്യൻ സൈന്യം.
ശൈത്യകാറ്റ് വീശിയടിക്കുന്നതിനിടെയിലും അതിർത്തിയിൽ സൂഷ്മമായ നിരീക്ഷണം നടത്തുന്ന സൈനികരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
പ്രതിരോധ മന്ത്രാലയമാണ് വീഡിയോ ട്വീറ്റ് ചെയ്തത്. അതിർത്തി പ്രദേശങ്ങളിൽ പട്രോളിംഗിനായി മഞ്ഞ് നിറഞ്ഞ പർവത പ്രദേശങ്ങളിലൂടെ നടന്ന് നീങ്ങുന്ന സൈനികരെയും വീഡിയോകളിൽ കാണാം.
ചൈനയുമായുള്ള അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉയർന്ന ഹിമാലയൻ പ്രദേശങ്ങളിൽ ഇന്ത്യ സൈനിക വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്.