
ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവർക്ക് നേരെ കടുത്ത വംശീയ അതിക്രമം. സിഖ് വംശജനായ ഒരു ടാക്‌സി ഡ്രൈവർക്ക് നേരെയാണ് അമേരിക്കയിലെ ജോൺ എഫ് കെന്നഡി വിമാനത്താവള പരിസരത്തുവച്ച് ആക്രമണമുണ്ടായത്. 26 സെക്കന്റ് ദൈർഘ്യമുളള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഡ്രൈവറെ അധിക്ഷേപിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ കാഴ്‌ചകണ്ട ഒരാളാണ് വീഡിയോ ചിത്രീകരിച്ചത്. ടാക്‌സി ഡ്രൈവറെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇദ്ദേഹത്തിന്റെ തലയിലെ സിഖ് വിശ്വാസപ്രകാരമുളള ടർബൻ ആക്രമി തട്ടിത്തെറിപ്പിക്കുകയും ഇയാളുടെ നേരെ ലഘു സ്‌ഫോടനമുണ്ടാക്കുന്ന വസ്‌തുക്കൾ പ്രയോഗിക്കുകയും ചെയ്‌തു. തുടർന്ന് സിഖ് വംശജനായ ഡ്രൈവറെ അടിക്കുകയും മുഷ്‌ടികൊണ്ട് ഇടിക്കുകയും ചെയ്‌തു.
It’s not enough to say that we need to fight AAPI hate. We actually need our elected officials to get involved with consequences for those who commit acts of violence against our community. @GregMeeksNYC @NYCMayor @AdrienneToYou @yuhline @rontkim pic.twitter.com/Dkk23lQw0g— Navjot Pal Kaur (@navjotpkaur) January 4, 2022
 
മുൻപ് 2017ൽ 25 വയസുകാരനായ സിഖ് ക്യാബ് ഡ്രൈവർക്ക് നേരെ ന്യൂയോർക്കിൽ വച്ചുതന്നെ ആക്രമണമുണ്ടായിരുന്നു. അമിതമായി മദ്യപിച്ച യാത്രക്കാർ ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.