
മറ്റ് ഓപ്പറേറ്റർമാരിൽ നിന്ന് നമ്പർ പോർട്ട്‌ചെയ്‌ത് എത്തിയ ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുമായി ബിഎസ്‌എൻഎൽ. പോർട്ട് ചെയ്‌ത് തങ്ങളുടെ കസ്‌റ്റമറായാൽ ഒരുമാസത്തേക്ക് അഞ്ച് ജിബി ഡാറ്റ സൗജന്യമായി നൽകുന്നതാണ് ഓഫർ. കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബിഎസ്‌എൻഎലിലേക്ക് മാറാനും #SwitchToBSNL എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് എന്തുകൊണ്ട് പോർട്ട് ചെയ്‌തു എന്ന് പോസ്‌റ്റ് ചെയ്യാനുമാണ് ബിഎസ്‌എൻഎൽ ആവശ്യപ്പെടുന്നത്.
9457086024 എന്ന നമ്പരിൽ മെസേജായോ വാട്‌സാപ്പ് മെസേജായോ നമ്പർ പോർട്ട് ചെയ്തതിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ പോസ്‌റ്റ് ചെയ്യണം. ഇത്തരത്തിൽ ഉപഭോക്താക്കൾക്കാണ് മികച്ച ഓഫർ നൽകുകയെന്ന് ബിഎസ്‌എൻഎൽ ട്വിറ്റർ പോസ്‌റ്റിലൂടെ അറിയിക്കുന്നു.
A great reason to #SwitchToBSNL!#Offer valid till 15 January, 2022.#BSNL #NewYear #Offers
T&C: https://t.co/4YNfqFzFnk pic.twitter.com/ran1NvZlcg— BSNL India (@BSNLCorporate) January 8, 2022