night-carfew

മുംബയ്: മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. നാളെ രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ യാത്രകളും വിലക്കി. അഞ്ചോ അതിലധികമോ ആളുകൾ ഒന്നിച്ച് പോകുന്നതും വിലക്കി. വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്ക് പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആക്കി. 20 പേർക്ക് മാത്രം സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഫെബ്രുവരി 15 വരെ പ്രവ‌ർത്തിക്കില്ല. നീന്തൽകുളങ്ങൾ, ജിംനേഷ്യം, പാർക്കുകൾ, മൃഗശാലകൾ, മ്യൂസിയം എന്നിവയെല്ലാം അടഞ്ഞുകിടക്കും.

വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും 50 ശതമാനം പേർക്ക് പ്രവേശിക്കാം. ഇവർ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരായിരിക്കണം