
ലെെംഗിക ബന്ധത്തിനിടെയുണ്ടാകുന്ന വേദന ഭൂരിപക്ഷം പേരെയും അലട്ടുന്ന ഒന്നാണ്. സ്ത്രീകളിലാണ് ഇത് കൂടുതലായി അനുഭവപ്പെടുന്നത്. നാലിൽ മൂന്ന് സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും വേദനാജനകമായ ലൈംഗിക ബന്ധമായ 'ഡിസ്പാരേനിയ' അനുഭവിച്ചിട്ടുണ്ടാകാമെന്നാണ് അമേരിക്കൻ കോളേജ് ഓഫ് ഒബ്‌സ്‌ട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് നടത്തിയ പഠനം വ്യക്തമാക്കുന്നത്.
എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരെയും സ്ത്രീകളെയും ഈ അവസ്ഥ ബാധിക്കാറുണ്ട് . ലൈംഗിക ബന്ധത്തിനിടെയോ അതിന് ശേഷമോ ഉള്ള ജനനേന്ദ്രിയ വേദനയാണ് ഡിസ്പാരൂനിയ. വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ അനുഭവപ്പെടാം. ആന്തരികമായോ ബാഹ്യമായോ ഉള്ള വേദനയായാണ് അനുഭവപ്പെടുന്നത്.
അടിസ്ഥാനപരമായ മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ അണുബാധക വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകും. ലൂബ്രിക്കേഷന്റെ അഭാവം, യോനിയിലെ വരൾച്ച, മൂത്രനാളിയിലെ അണുബാധ, യോനിയിലെ അണുബാധ അല്ലെങ്കിൽ ലൈംഗികമായി പകരുന്ന അണുബാധ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, എൻഡോമെട്രിയോസിസ് അല്ലെങ്കിൽ ഗർഭാശയ ഫൈബ്രോയിഡുകൾ പോലുള്ള മെഡിക്കൽ അവസ്ഥകൾ, അലർജി എന്നിവയെല്ലാം വേദനയ്ക്ക് കാരണമാകാം. വേദനയുടെ അടിസ്ഥാന കാരണം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്.
ലെെംഗിക ബന്ധത്തിനിടെയുള്ള വേദന അനുഭവപ്പെടുന്നവർ ഇക്കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം . ഇറുകിയതും കോട്ടൺ അല്ലാത്തതുമായ അടിവസ്ത്രം ധരിക്കരുത്, യോനി ശുചിത്വവും ലിംഗ ശുചിത്വവും പാലിക്കുക, ലൈംഗികതയ്ക്ക് കോണ്ടം, മറ്റ് സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവ ഉപയോഗിക്കുക. ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെയോ കണ്ട് പരിശോധിക്കുക