
മുംബയ്: വിരമിച്ച സൂപ്പർ താരങ്ങൾ വീണ്ടും കളത്തിലിറങ്ങുന്ന ലെജൻഡ് ക്രിക്കറ്റ് ലീഗിന്റെ പുതിയസീസണിൽ സച്ചിൻ ടെൻഡുൽക്കർ കളിക്കില്ല. സച്ചിന്റെ കീഴിലുള്ള എസ്.ആർ.ടി മാനേജ്‌മെന്റ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. ലീഗിന്റെ പ്രചരാണാർത്ഥം അമിതാഭ് ബച്ചൻ പങ്കുവച്ച വീഡിയോയിൽ സച്ചിൻ കളിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എസ്.ആർ.ടി മാനേജ്മെന്റ് വിശദീകരണവുമായെത്തിയത്. കഴിഞ്ഞ സീസണിൽ സച്ചിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ലെജൻഡ്‌സാണ് ചാമ്പ്യൻമാരായത്.