soldiers

ശ്രീനഗർ: കനത്ത മഞ്ഞുവീഴ്‌ചയിൽ വഴികളാകെ മൂടിയ കാശ്‌മീരിൽ ഗർഭിണിയ്‌ക്ക് തുണയായി സൈന്യം. ജമ്മു കാശ്‌മീരിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം ബാരാമുള‌ളയിലെ ഖഗർ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്‌ച രാവിലെ 10.30ഓടെ ഖഗർ കുന്നിലെ സൈനിക പോസ്‌റ്റിൽ സ്ഥലത്തിലെ ഗ്രാമത്തിൽ നിന്നുള‌ള അടിയന്തര ഫോൺ സന്ദേശമെത്തി.

ഒരു ഗർഭിണിയ്‌ക്ക് അടിയന്തര വൈദ്യസഹായം വേണമെന്നും യുവതി അതീവഗുരുതരാവസ്ഥയിലുമാണ് എന്നായിരുന്നു സന്ദേശം. ഉടൻ തന്നെ കരസേന മെഡിക്കൽ ടീം സ്ഥലത്തേക്ക് പുറപ്പെടുകയും രോഗിയുടെ പ്രാഥമിക പരിശോധന നടത്തുകയും ചെയ്‌തു.

കനത്ത മഞ്ഞുവീഴ്‌ച കാരണം ഗ്രാമത്തിലേക്ക് വാഹനം അടുപ്പിക്കാനായില്ല.തുടർന്ന് ഒരു സ്‌ട്രെച്ചറിൽ യുവതിയെ സൈനികർ ചുമന്ന് അടുത്തുള‌‌ള പബ്ളിക് ഹെൽത്ത് സെന്ററിലെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് സഹായവുമായെത്തിയ സൈന്യത്തിന് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും നന്ദിയറിയിച്ചു.

#WATCH | Amid heavy snowfall, Indian Army medical team conducted an emergency evacuation of a pregnant woman from Ghaggar Hill village near LOC and brought her to an ambulance at Salasan in Baramulla, Jammu & Kashmir. pic.twitter.com/jAUsnnawDd

— ANI (@ANI) January 8, 2022