
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പ്രതികരിച്ച് നടൻ ശ്രീനിവാസൻ. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നൽ നൽകേണ്ടതെന്നും, സിൽവർ ലൈൻ വന്നില്ലെങ്കിൽ ആരും ചത്തുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണവും താമസവും ഉൾപ്പടെയുള്ളവ ശരിയാക്കിയിട്ട് വേണം സിൽവർ ലൈൻ പദ്ധതിയെന്നും ശ്രീനിവാസൻ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽവർ ലൈനിന്റെ പേരിൽ ബാദ്ധ്യത ഉണ്ടാക്കിവയ്ക്കരുതെന്നും, അത്തരത്തിൽ ബാദ്ധ്യത വരുത്തിയാൽ വികസനത്തിന് കടം കിട്ടില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.
നേട്ടം ഉണ്ടാകുമായിരുന്നെങ്കിൽ ഇപ്പോൾ പ്രതിഷേധിക്കുന്ന പാർട്ടികൾക്കും പദ്ധതിയോട് എതിർപ്പുണ്ടാകുമായിരുന്നില്ലെന്നും, ഭരണത്തിൽ ഇല്ലാത്തതുകൊണ്ടാകാം പലരും പദ്ധതിയെ എതിർക്കുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു.