
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകളും ശബ്ദ രേഖകളുമൊക്കെ വന്നുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ദിലീപും കാവ്യയും. തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്കെല്ലാം പറയാൻ മറുപടികളുണ്ടെന്നും എന്നാൽ വിഷയം കോടതിയിലായതിനാൽ പലതും പറയാൻ പരിമിധികളുണ്ടെന്നും നടൻ പറയുന്നു.
'മീഡിയയുടെയോ ജനങ്ങളുടേയോ മുന്നിൽ ഇപ്പോൾ ഒന്നും പറയാനാകില്ല. എല്ലാം കോടതിയിൽ മാത്രമേ പറയാകൂ.ഞാൻ കോടതിയിൽ വിശ്വസിക്കുന്ന, നീതിയിൽ വിശ്വസിക്കുന്ന ഒരാളാണ്. സത്യം ഒരിക്കൽ തെളിയും. ഒറ്റ പ്രാർത്ഥനയേയുള്ളൂ, അതുവരെ എന്റെ മാനസിക നില തെറ്റരുത്, ജീവൻ നഷ്ടമാകരുത്.'- ദിലീപ് പറഞ്ഞു.
കഴിഞ്ഞുപോയ ഒരു നിമിഷവും മറന്നുപോകരുതെന്ന് താൻ ദിലീപേട്ടനോട് പറയാറുണ്ടെന്ന് കാവ്യ പറയുന്നു. ' അനുഭവിച്ചതെല്ലാം, ഓരോ വ്യക്തിയെക്കുറിച്ചും എഴുതണം. എല്ലാം തുറന്നു പറയാനാകുന്ന ദിവസം വരുമെന്ന് ഉറപ്പുണ്ട്.'കാവ്യ പറഞ്ഞു.