
ലക്‌നൗ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പുരാതനമായ ദ്വാരകാദീഷ് ക്ഷേത്രത്തിലെ പ്രദക്ഷിണം നിർത്തലാക്കിയതായി അധികൃതർ അറിയിച്ചു. ക്ഷേത്രത്തിൽ നൽകിവരുന്ന പ്രസാദവും നിർത്തലാക്കിയതായി ക്ഷേത്രത്തിന്റെ പി ആർ ഒയും നിയമോപദേശകനുമായ രാകേഷ് തിവാരി പറഞ്ഞു.
ക്ഷേത്രാധികാരിയായ ബ്രജേഷ് കുമാറിന്റെ നിർദേശപ്രകാരം ഒന്നിൽക്കൂടുതൽ പ്രവേശനകവാടത്തിലൂടെയുള്ള പ്രവേശനം നിർത്തലാക്കി ജനുവരി ഒൻപത് മുതൽ ഒറ്റ കവാടമാക്കുമെന്നും തിവാരി അറിയിച്ചു. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തരും നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ദർശനം കഴിഞ്ഞും അമ്പലത്തിൽ തുടരുന്നതിനും വിലക്കേർപ്പെടുത്തി.