sex

ദാമ്പത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ് സെക്‌സ്. ലൈംഗിക ബന്ധത്തിൽ ആവർത്തന വിരസത വലിയൊരു പ്രശ്‌നമാണ്. എന്നും ഒരേപോലെയായാൽ പങ്കാളിക്ക് ബോറടിക്കും. ഈ മടുപ്പ് മാറ്റാൻ ചില സൂത്രങ്ങളുണ്ട്. പങ്കാളിയോട് ചോദിച്ച് വ്യത്യസ്ത തരം പൊസിഷനുകൾ പരീക്ഷിക്കാവുന്നതാണ്.

ഓരോരുത്തരുടെയും താത്പര്യം വ്യത്യസ്തമാണ്. അതിനാൽ പങ്കാളിയോട് ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണെന്ന് ചോദിച്ചറിയുക.പൊതുവെ കൂടുതലായും ആളുകൾ മിഷിനറി പൊസിഷനാണ്(പുരുഷൻ മുകളിലും സ്ത്രീ താഴെയും) പരീക്ഷിക്കാറ്.

വുമൺ ഓൺ ടോപ്പ് രീതിയും പരീക്ഷിക്കാവുന്നതാണ്. ഈ പൊസിഷനില്‍ സ്ത്രീയാണ് പുരുഷന് മുകളില്‍ വരുന്നത്. ചലനങ്ങള്‍ അവളുടെ നിയന്ത്രണത്തിലായിരിക്കും. സൈഡ് ബൈ സൈഡ് പൊസിഷനോടാണ് ചില സ്ത്രീകൾക്ക് താത്പര്യം. ഇത്തരത്തിൽ വിവിധ പൊസിഷനുകൾ പരീക്ഷിക്കാം.


ലൈംഗിക വിരക്തി അകറ്റാൻ വേറെയുമുണ്ട് മാർഗങ്ങൾ. എപ്പോഴും കിടക്കയിൽ നിന്ന് തന്നെ ബന്ധപ്പെടുന്നത് ഒഴിവാക്കുക. ഇടയ്ക്ക് കുളിമുറിയോ മറ്റോ പരീക്ഷിക്കാവുന്നതാണ്. അതേപോലെ കിടപ്പുമുറിയും റൊമാന്റിക് ആക്കാം. സ്പർശനത്തിന് വലിയ പ്രാധാന്യമുണ്ട്. സെക്ഷ്വൽ ഫാന്റസികളും പരസ്പരം പങ്കുവയ്ക്കുക. ടെൻഷൻ പിടിച്ച മനസുമായി ഒരിക്കലും ലൈംഗിക ബന്ധത്തിന് മുതിരരുത്. ഇത് പങ്കാളിയുടെ മനസിനെയും ബാധിക്കും.