
തിരുവല്ല: തിരുവല്ല ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽതല്ലി. കഴിഞ്ഞ ദിവസം തിരുവല്ല ടൗൺ മണ്ഡലം കേൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതാണ് സംഘർഷത്തിൽ കലാശിച്ചത്.
തിരുവല്ല ടൗൺ മണ്ഡലം കേൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചതുമായി ബന്ധപ്പെട്ട് പ്രവർത്തകർക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടായിരുന്നു. പുതിയ കമ്മിറ്റി ഭാരവാഹികൾക്ക് പ്രവർത്തന പാരമ്പര്യം ഇല്ലെന്നാണ് ഒരു വിഭാവം ആരോപിച്ചത്. ഇതിന് മറുപടിയുമായി മറ്റൊരു വിഭാഗം രംഗത്ത് എത്തിയെതാണ് സംഘർഷം ഉണ്ടാക്കിയത്. പ്രവർത്തകർ കസേരകൾ ഉൾപ്പെടെ ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു. മുതിർന്ന നേതാക്കളുടെ ഉൾപ്പെടെ സാന്നിദ്ധ്യത്തിലായിരുന്നു സംഘർഷം നടന്നത്.