accident

റിയോ ഡി ജെനേറോ: തടാകത്തിലെ വെള‌ളച്ചാട്ടവും ചെങ്കുത്തായ പാറക്കെട്ടും കാണാനെത്തിയ വിനോദസഞ്ചാരികൾക്ക് മേലേക്ക് കൂറ്റൻപാറ വീണ് അപകടം. ബ്രസീലിലെ കാപ്പിറ്റോളിയോയിൽ ഫുർണാസ് തടാകത്തിലാണ് സംഭവമുണ്ടായത്. ഇവിടുത്തെ വെള‌ളച്ചാട്ടവും ഭംഗിയേറിയ ചെങ്കുത്തായ പാറക്കെട്ടുകളും കാണാൻ നിരവധി വിനോദസഞ്ചാരികൾ എത്താറുണ്ട്.

ഇത്തരത്തിൽ ബോട്ടിൽ കാണാനെത്തിയവരുടെ മേലേക്കാണ് പാറ വീണത്. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും 20ഓളം പേരെ കാണാതാകുകയും ചെയ്‌തു. സ്ഥലത്ത് കനത്ത മഴയെ തുട‌ർന്ന് ചെറിയ തോതിൽ കല്ലുകൾ തകർന്നുവീഴുന്നുണ്ടായിരുന്നു. എന്നാൽ ഇത് കാര്യമാക്കാതെ വിനോദസഞ്ചാരികൾ വെള‌ളച്ചാട്ടത്തിനടുത്ത് വന്ന് നിന്നിരുന്നു. ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടും ജനങ്ങൾ മാറിപ്പോയില്ല. ഇതിനിടെയാണ് പാറ തകർന്നുവീണത്.

Terrible video out of Lake Furnas, #Brazil, captures the moment a canyon cliff collapses on boats full of tourists. Latest reports say at least 5 dead 20 missing.pic.twitter.com/03LrGX0kIL

— Albert Solé  (@asolepascual) January 8, 2022