kejrival

ന്യൂഡൽഹി: കൊവിഡിന്റെ മൂന്നാം തരംഗം പിടിമുറുക്കിയിരിക്കുന്ന ഡൽഹിയിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 'ഞങ്ങൾക്ക് ലോക്ഡൗൺ കൊണ്ടുവരണമെന്ന് ഉദ്ദേശ്യമില്ല, നിങ്ങൾ മാസ്‌ക് ധരിച്ചാൽ ലോക്ഡൗൺ കൊണ്ടുവരില്ല.' കെജ്‌രിവാൾ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇന്ന് 22,000 കേസുകളുണ്ടാകാമെന്നാണ് കെജ്‌രിവാൾ അറിയിച്ചത്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർദ്ധന ആശങ്കപ്പെടുത്തുന്നതാണെന്നും എന്നാൽ ഭയപ്പെടാനൊന്നുമില്ലെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ലഫ്‌റ്റനന്റ് ഗവർണറും താനും ഡൽഹിയിലെ സ്ഥിതി നിരന്തരം നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര സർക്കാരും വേണ്ടത്ര പിന്തുണ നൽകുന്നുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിൽ രോഗവ്യാപനത്തിനിടെ മുഖ്യമന്ത്രി കെജ്‌രിവാളിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ ഹോം ഐസൊലേഷനിൽ കഴിഞ്ഞ് ഡൽഹിയിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തി.