
തൃശൂർ: കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് പുനരാലോചിക്കാൻ തയ്യാറാവണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. ഇക്കാര്യം മുഖ്യമന്ത്രിയോട് കൈകൂപ്പി അഭ്യർത്ഥിക്കുകയാണെന്നും മേധാ പട്കർ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി എങ്ങനെ പ്രകൃതിയെ ബാധിക്കുമെന്ന് പഠനം നടക്കുന്നില്ല. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. പദ്ധതി നടപ്പിലാക്കുന്നതോടെ പശ്ചിമഘട്ടം അപകടത്തിലാവും. സ്വാഭാവിക ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പോൾ തന്നെ അനുഭവിക്കുകയാണെന്നും മേധാ പട്കർ വ്യക്തമാക്കി. മേധാ പട്കർ നാളെ കോഴിക്കോട് കെ റെയിൽ സർവേ നടന്ന പ്രദേശങ്ങൾ സന്ദർശിക്കും.