pakistan-boat

അഹമ്മദാബാദ്: പത്ത് ജീവനക്കാരുമായി പാകിസ്ഥാൻ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ. ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടിയതായി പ്രതിരോധ വക്താവ് അറിയിക്കുകയായിരുന്നു. ഒരു ഓപ്പറേഷന്റെ ഭാഗമായി യാസീൻ എന്ന് പേരുള്ള ബോട്ട് ഇന്നലെയാണ് ഐസിജി പിടികൂടിയത്.

The @IndiaCoastGuard 🚢 Ankit apprehended Pakistani 🚣 'Yaseen' with 10 crew in Indian waters at Arabian Sea during Night Ops on 08 Jan

Boat being brought to Porbandar for further interrogation@PMO_NaMo @CMOGuj @AjaybhattBJP4UK @Bhupendrapbjp @NIA_India @dgpgujarat @ANI pic.twitter.com/izf8GedLUb

— PRO Defence Gujarat (@DefencePRO_Guj) January 9, 2022

സമാനരീതിയിൽ കഴിഞ്ഞ വർഷം സെപ്തംബറിലും പന്ത്രണ്ട് ജീവനക്കാരുമായെത്തിയ പാകിസ്ഥാൻ ബോട്ട് ഗുജറാത്ത് തീരത്ത് വച്ച് ഐസിജി പിടികൂടിയിരുന്നു. സംസ്ഥാനതീരങ്ങൾ വഴി മയക്കുമരുന്ന് കടത്താൻ ഇത്തരം ബോട്ടുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളും ധാരാളമുണ്ട്. 400 കോടി രൂപ മൂല്യമുള്ള 77 കിലോഗ്രാം മയക്കുമരുന്ന് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് തീരത്തെത്തിയ പാകിസ്ഥാൻ ബോട്ടിൽ നിന്ന് ഐസിജി പിടിച്ചെടുത്തിരുന്നു.