ramesh-babu

ഹൈദരാബാദ്: തെലുങ്ക് നടനും നിർമ്മാതാവുമായ രമേശ് ബാബു (65) അന്തരിച്ചു. തെലുങ്ക് സൂപ്പർതാരമായ മഹേഷ് ബാബു ഇളയ സഹോദരനും പഴയകാല സൂപ്പർതാരം ഘട്ടമനേനി കൃഷ്ണ പിതാവുമാണ്. കരൾ സംബന്ധ അസുഖങ്ങളെ തുടർന്നു ചികിത്സയിലായിരുന്നു.ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. 12 വയസ്സുള്ളപ്പോൾ അല്ലൂരി സീതാരാമ രാജു എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. 1987ൽ റിലീസായ സാമ്രാട്ടിലൂടെ നായകനായി. 15 ഓളം സിനിമകളിൽ വേഷമിട്ടു. 1997ൽ പുറത്തിറങ്ങിയ എൻകൗണ്ടറാണ് അവസാന ചിത്രം. 1999ൽ സൂര്യവൻഷം എന്ന ഹിന്ദി ചിത്രത്തിന്റെ എക്സിക്യുട്ടീവ് നിർമ്മാതാവായി. അനുജൻ മഹേഷ് ബാബുവിനെ നായകനാക്കി അതിഥി, അർജുൻ എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. ഭാര്യ:മൃദുല