scoliosis-

നട്ടെല്ലിന് അസ്വാഭാവികമായി വശങ്ങളിലേക്കുണ്ടാകുന്ന ചരിവാണ് 'സ്‌കോളിയോസിസ്'എന്ന രോഗാവസ്ഥ. എല്ലാ പ്രായക്കാരിലും സ്‌കോളിയോസിസ് കാണാമെങ്കിലും കൗമാരക്കാരിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. പെണ്‍കുട്ടികളിൽ ഈ രോഗം കൂടുതല്‍ സങ്കീര്‍ണമായ കാണപ്പെടുന്നു.ലോകത്തിൽ രണ്ട്-മൂന്ന് ശതമാനം പേര്‍ക്ക് അസുഖം കാണപ്പെടുന്നു. ഇന്ത്യയില്‍ വര്‍ഷം ലക്ഷംപേര്‍ക്കാണ് സ്‌കോളിയോസിസ് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. രോഗകാരണം കണ്ടെത്തിയിട്ടില്ല.

ചെറിയ വളവുകള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം നട്ടെല്ലിനുള്ള ബെല്‍റ്റുകള്‍ ഉപയോഗിക്കാം. വളവ് 40 ഡിഗ്രിയില്‍ കൂടുതലായാല്‍ ശസ്ത്രക്രിയ വേണ്ടിവരും.

പ്രധാനമായും തോളെല്ല്, അരക്കെട്ട് എന്നിവയുടെ ഉയരത്തിലുണ്ടാകുന്ന വ്യത്യാസം, നട്ടെല്ലില്‍ 10 ഡിഗ്രിയില്‍ കൂടുതല്‍ 'സി' ആകൃതിയിലോ 'എസ്' ആകൃതിയിലോ ഉള്ള വളവ് എന്നിവയാണ് ലക്ഷണങ്ങൾ. ജന്മനാ ഉണ്ടാകുന്ന വൈകല്യം, ഞരമ്പുകള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന തകരാറ്, തേയ്മാനം തുടങ്ങിയവയും കാരണങ്ങളാണ്. നടുവേദന, നടക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസതടസ്സം, ഹൃദയസംബന്ധമായ അസുഖം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും.