gokulam

കോഴിക്കോട്: സ്ലൊവേനിയൻ സ്‌ട്രൈക്കർ ലൂക്കാ മേജ്‌സെനെ ബെംഗളൂരു യുണൈറ്റഡിൽ നിന്ന് സ്വന്തമാക്കി ഗോകുലം കേരള എഫ്.സി. കഴിഞ്ഞ വർഷം ഐ ലീഗിൽ രണ്ടാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്‌സിനായി 11 ഗോളുകൾ നേടി ടോപ് സ്‌കോറർ ആയിരുന്നു മേജ്‌സൻ. ഈ വർഷം നടന്ന ഐ ലീഗ് യോഗ്യതാ മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡിനു വേണ്ടിയാണ് സ്ലൊവേനിയൻ താരം കളിച്ചത്. 32-കാരനായ മേജ്‌സൻ ഇന്ത്യയിലെത്തും മുമ്പ് സ്ലൊവേനിയൻ ലീഗിലെ താരമായിരുന്നു.