
എം.ടി  വാസുദേവൻ നായരുടെ രചനകളെ ആസ്പദമാക്കി നെറ്റ് ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജിയിലെ മമ്മൂട്ടി - ലിജോ ജോസ് പെല്ലിശേരി ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും . ചിത്രത്തിലേക്ക് ഒൻപതു മുതൽ 17 വയസുവരെയുള്ള ആൺകുട്ടികൾക്കും 40- 70 പ്രായമുള്ള സ്ത്രീകൾക്കും 45- 70 പ്രായമുള്ള പുരുഷൻമാർക്കും അഭിനയിക്കാൻ അവസരമുണ്ട്. പാലക്കാട് സ്വദേശികൾക്കാണ് മുൻഗണന. സി.ബി.ഐ 5 പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി, ലിജോ പെല്ലിശേരിയുടെ ചിത്രത്തിൽ അഭിനയിക്കുക.അതേസമയം ഭീഷ്മ പർവ്വം കഴിഞ്ഞ് മമ്മൂട്ടിയുടെ അടുത്ത റിലീസായി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കമാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ പുതിയ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രമാണിത്.മമ്മൂട്ടിയ്ക്കൊപ്പം അശോകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ തമിഴ് താരം രമ്യ പാണ്ഡ്യനാണ് നായിക.