upi

ന്യൂഡൽഹി: പണമിടപാടുകൾക്ക് സ്മാർട്ട്ഫോണുകളെ ആശ്രയിക്കുന്നവരെ ആശങ്കയിലാക്കി ഇന്നലെ ഉച്ചയോടെ രാജ്യത്ത് യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ) ആപ്പുകൾ പണിമുടക്കി. ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയവ വഴിയുള്ള പണമിടപാടുകൾ തടസപ്പെട്ടെന്ന പരാതിയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞത്.

ഉച്ചയ്ക്ക് ഒന്നിന് ശേഷമായിരുന്നു തടസം. വൈകിട്ട് അഞ്ചോടെ പ്രശ്‌നം പരിഹരിച്ചുവെന്നും ആപ്പുകൾ സജീവമായെന്നും നാഷണൽ പേമെന്റ്‌സ് കോ‌ർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) വ്യക്തമാക്കി.