kerala-blasters

പനാജി: ഐ എസ് എല്ലിൽ ഇന്ന് നടന്ന പത്താം റൗണ്ട് മത്സരത്തിൽ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കേരളാ ബ്‌ളാസ്റ്റേഴ്സ് പൊയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ആക്രമണ ഫുട്ബാളിന്റെ മനോഹര ദൃശ്യങ്ങൾ സമ്മാനിച്ച മത്സരത്തിന്റെ ആദ്യ പകുതിയിലെ 43ാം മിനിട്ടിലാണ് ബ്‌ളാസ്റ്റേഴ്സ് അൽവാരോ വാസ്ക്വസിലൂടെ ലീഡ് നേടുന്നത്.

കോർണർ പോസ്റ്റിന് തൊട്ടടുത്ത് നിന്ന് ഹർമൻജ്യോത് ഖബ്ര എടുത്ത നീണ്ട ത്രോ സഹൽ പിന്നിലേക്ക് ഹെഡ് ചെയ്തു. അവസരം കാത്ത് ഹൈദരാബാദ് ബോക്സിനുള്ളിൽ നിന്ന വാസ്ക്വസ് ഒരു വോളിയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

.@AlvaroVazquez91 likes scoring volleys! 🔥👀

Watch the #KBFCHFC game live on @DisneyPlusHS - https://t.co/VNJemzu6Sr and @OfficialJioTV

Live Updates: https://t.co/LNbP00CRNk#HeroISL #LetsFootball https://t.co/WCaE31zp0V pic.twitter.com/7BnYHkEnB7

— Indian Super League (@IndSuperLeague) January 9, 2022

ഈ വിജയത്തോടെ പത്ത് മത്സരങ്ങളിൽ നിന്ന് 17 പൊയിന്റോടെ ബ്‌ളാസ്റ്റേഴ്സ് പൊയിന്റ് പട്ടികയിൽ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ മുംബയ് സിറ്റിക്കും 17 പൊയിന്റ് ഉണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബ്‌ളാസ്റ്റേഴ്സ് ആണ് മുന്നിൽ. സിറ്റിക്ക് അഞ്ചും ബ്‌ളാസ്റ്റേഴ്സിന് ആറും ഗോൾ ശരാശരിയുണ്ട്. ബ്‌ളാസ്റ്റേഴ്സിനെയും മുംബയേയും കൂടാതെ ആദ്യ നാലു സ്ഥാനങ്ങളിലുള്ള മറ്റ് രണ്ട് ടീമുകളായ ഹൈദരാബാദും ജംഷഡ്പൂരും 10 മത്സരങ്ങൾ വീതം പൂർത്തിയാക്കിയിട്ടുണ്ട്. ഇരുവർക്കും 16 പൊയിന്റുകൾ വീതമാണുള്ളത്.

ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിൽ പൊയിന്റിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ പൊയിന്റ് നിലയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ആദ്യ നാലു സ്ഥാനങ്ങളിലുള്ളവർക്കാണ് സെമിഫൈനൽ യോഗ്യത നേടാനാകുക.