
പുഷ്പയിലെ വൈറലായ പാട്ടിന് ചുവടുകൾ വച്ച് വീണ്ടും ആരാധകരുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് സാമന്ത രൂത്ത് പ്രഭു. ഒ അന്താവാ എന്ന ഗാനമാണ് ഇപ്പോൾ ഹിറ്റ് ചാർട്ടുകളിൽ തരംഗമായിരിക്കുന്നത്. ഇപ്പോൾ ഇതേ ഗാനത്തിന്റെ ചുവടുകൾ പരിശീലിക്കുന്നതിനിടെ എടുത്ത ഒരു വീഡിയോ തന്റെ ബി ടി എസ് അക്കൗണ്ട് വഴി പങ്ക് വച്ചിരിക്കുകയാണ് സാമന്ത.
എന്നാൽ പരിശീലനത്തിനിടെ സാമന്ത തന്രെ കൂടെ നൃത്തം ചെയ്യുന്നവരെ പുകഴ്ത്തി പറഞ്ഞ വാക്കുകൾ ആരാധകരിൽ ചിരി പടർത്തിയിരിക്കുകയാണ്. ഇവരെന്നെ കൊല്ലുകയാണെന്ന് ക്യാമറയുടെ അടുത്ത് വന്ന് പറയുന്ന സാമന്ത താൻ ഇപ്പോഴേ വിയർത്ത് കുളിച്ചെന്നും എന്നാൽ തന്റെ കൂടെയുള്ളവർക്ക് ഒരു കുഴപ്പവുമില്ലെന്നും സാമന്ത പറയുന്നു.