
മിന്നൽ മുരളിക്കു ശേഷം ടൊവിനോ തോമസ് പ്രധാന റോളിലെത്തുന്ന നാരദനിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഷറഫുദ്ദീൻ അവതരിപ്പിക്കുന്ന പ്രദീപ് ജോൺ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസിനെ കൂടാതെ അന്ന ബെൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അന്ന ബെന്നിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരുന്നു. വളരെയേറെ ബോൾഡായ മാദ്ധ്യമപ്രവർത്തകയായിട്ടാണ് അന്ന ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഷാക്കിറ മുഹമ്മദ് എന്നാണ് ചിത്രത്തിലെ അന്നയുടെ കഥാപാത്രത്തിന്രെ പേര്. മായാനദിക്ക് ശേഷം ആഷിക്ക് അബുവും ടൊവിനോയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് നാരദന്.