dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്ക് മുറുകുന്നു. കേസിലെ പ്രതിയായ പൾസർ സുനിയും സാക്ഷി ജിൻസനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനെ മുൻപ് കണ്ടിട്ടുണ്ടെന്ന് സംഭാഷണത്തിനിടെ സുനി പറയുന്നുണ്ട്.


ദിലീപിന്റെ വീട്ടിലും ഹോട്ടലിലുംവച്ച് ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നാണ് പൾസർ സുനി ഫോൺ സംഭാഷണത്തിൽ പറയുന്നത്. സുനിയുടെ സഹതടവുകാരന്‍ ആയിരുന്നു ജിന്‍സന്‍. സുനിയുടെ ജയിലിൽ നിന്നുള്ള ഫോണ്‍വിളിയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

കേസിലെ മുഖ്യപ്രതിയായ സുനിയെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് നേരത്തെ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തുപറയാതിരിക്കാൻ നടനും ബന്ധുക്കളും നിർബന്ധിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം.