
ന്യൂഡൽഹി: ഇന്ന് 179723 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 147 കൊവിഡ് മരണങ്ങളും ഉണ്ടായി. കഴിഞ്ഞ ദിവസം 159632 കേസുകൾ റിപ്പോർട്ട് ചെയ്തതിരുന്നു. രാജ്യത്ത് ശക്തമായികൊണ്ടിരിക്കുന്ന ഒമിക്രോൺ വ്യാപനത്തിൽ നിരവധി ആരോഗ്യ പ്രവർത്തകരും രോഗ ബാധിതരാകുന്നുണ്ട്. അതേസമയം രോഗ വ്യാപനം കുറയ്ക്കുന്നതിനായി തമിഴ്നാട്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ശക്തമാക്കി.
കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ന് മുതൽ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കും. ആരോഗ്യ പ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ള മറ്റ് രോഗ ബാധിതർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുക.