
കെ റെയിൽ പദ്ധതി യാതൊരു തരത്തിലും പ്രകൃതിക്ക് ദോഷം ചെയ്യുകയില്ല എന്നാണ് സർക്കാർ ആവർത്തിച്ചു പറയുന്നത്. എന്നാൽ സർക്കാരിന്റെ അഭിപ്രായത്തെ സാധൂകരിക്കുന്ന പഠനങ്ങളോ റിപ്പോർട്ടുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. കേരളത്തിലെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നായ മാടായിപ്പാറയിലൂടെയും കെ റെയിൽ കടന്നു പോകുന്നുണ്ട്. ഇതിന്റെ ഭാഗമായി മാടായിപ്പാറയിൽ കല്ലിടുകയും ചെയ്തു. ഇതേക്കുറിച്ച് ടിസിദ്ദിഖ് എംഎൽഎ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
മാടായിപ്പാറയുടെ പ്രകൃതി സൗന്ദര്യത്തെപ്പറ്റിയും, അവിടുത്തെ ജൈവ വൈവിധ്യങ്ങളെ പറ്റിയും അദ്ദേഹം കുറിച്ചിട്ടുണ്ട്. മാടായിപ്പാറയുടെ ഹൃദയം പിളർത്തിയാണ് കെ റെയിൽ കടന്നു പോകുന്നത് എന്നും അത് ഏറെ ദുഖിപ്പിക്കുന്ന കാര്യമാണെന്നും സിദ്ദിഖ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രകൃതി വേണ്ടുവോളം അനുഗ്രഹം ചൊരിഞ്ഞയിടമാണ് മാടായിപ്പാറ. 38 ഇനം പുല്‍ച്ചെടികള്‍ ഇവിടെ തളിര്‍ത്ത് വളരുന്നുണ്ട്. 280ഓളം തരത്തിലുള്ള മറ്റുചെടികളുമുണ്ട്. ഇതില്‍ 24 ഇനം ഔഷധ പ്രാധാന്യമുള്ള ചെടികളാണ്. അപൂര്‍വമായി കാണപ്പെടുന്ന പ്രാണിപ്പിടിയന്‍ സസ്യവും ഇവിടെയുണ്ട്. അപൂര്‍വ്വങ്ങളായ 92 ഇനം ചിത്രശലഭങ്ങളെയും 68 ഓളം പക്ഷികളെയും ഇവിടെ കണ്ടെത്തിയിയിട്ടുണ്ട്. പ്രകൃതി ഒരു ജൈവവസന്തം തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു.
കൊടിയ വേനലിലും വറ്റാത്ത കുളങ്ങള്‍ മാടായിപ്പാറയുടെ ജൈവികത നിലനിര്‍ത്തുന്നു. കെ റയൽ കടന്ന് പോകുന്നത് മാടായിപ്പാറയുടെ ഹൃദയം പിളർത്തിയാണു എന്നത് ഏറെ ദുഖിപ്പിക്കുന്ന കാര്യമാണു... #krail #cpim #pinarayivijayan #udf #congress