couple

കോട്ടയം: പൊലീസിന്റെ ശല്യം ഒഴിവാക്കാനായി പങ്കാളികളെ കൈമാറുന്ന സംഘങ്ങൾ ഒത്തുചേരുന്നത് വീടുകളിൽ. ഗ്രൂപ്പിലെ ഏത് അംഗത്തിന്റെ വീട്ടിലാണ് ഒത്തുചേരുന്നതെന്നും അവിടെ ആരെല്ലാം എത്തുമെന്നും വളരെ രഹസ്യമായിരിക്കും. സമൂഹമാദ്ധ്യമങ്ങളിൽ ചാറ്റിംഗ് നടത്തിയാണ് ഇവർ ആളുകളെ കണ്ടെത്തുന്നത്. സുഹൃദ്ബന്ധം സ്ഥാപിച്ചശേഷം വിവരങ്ങൾ മനസിലാക്കുകയും, രഹസ്യവിവരങ്ങൾ പങ്കുവക്കുന്ന നിലയിലേക്ക് വളർത്തുകയും ചെയ്യും. അവസാനം പങ്കാളികളെ പരസ്പരം കൈമാറുന്ന വിവരം അറിയിക്കും. ഇതിൽ താൽപര്യം പ്രകടിപ്പിക്കുകയാണെങ്കിൽ രഹസ്യമെസഞ്ചർ ഗ്രൂപ്പിൽ ഉൾപ്പെടുത്തും. ആദ്യം ചിത്രങ്ങൾ പങ്കുവയ്ക്കും. പിന്നീട് വീഡിയോ കാേൾ നടത്തും. എന്നിട്ടാണ് ഒത്തുചേരൽ നിശ്ചയിക്കുന്നത്. കുടുംബ സംഗമം എന്നപേരിലാണ് ഒത്തുകൂടൽ. അതിനാൽ ആരും സംശയിക്കില്ല. സംഗമത്തിനെത്തിക്കഴിഞ്ഞാൽ ഗ്രൂപ്പിലെ അലിഖിത നിയമങ്ങൾ എല്ലാവരും പാലിച്ചേ പറ്റൂ. ഒരേസമയം നാല് പേരൊടൊപ്പം വരെ ബന്ധത്തിലേർപ്പെടേണ്ടി വരും. ചിലപ്പോൾ പ്രകൃതി വിരുദ്ധ രീതികളും നടത്തും. അതും സഹിക്കണം.

സംഘത്തിൽ മുന്തിയ പരിഗണന കിട്ടുന്നത് ഭാര്യമാരുമായി വരുന്നവർക്കാണ്. ഭാര്യമാരില്ലാതെ തനിച്ച് എത്തുന്നവർക്ക് സംഗമത്തിൽ പങ്കെടുക്കണമെങ്കിൽ പണം കൊടുക്കണം. ‘സ്റ്റഡ്’ എന്നറിയപ്പെടുന്ന ഇവർ സംഘത്തിന് 14,000 രൂപ നല്‍കണം. എങ്കിലേ ആഗ്രഹിച്ച ആളുമായി രമിക്കാനാവൂ. സ്ത്രീകൾക്കും പുരുഷനും ‘സ്റ്റഡ്’ ആവാം. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്കും കപ്പിൾ മീറ്റിൽ പങ്കെടുക്കാം. ഇത്തരം മീറ്റുകൾ നടത്തുന്നത് ടൂറിസ്റ്റുകേന്ദ്രങ്ങളിലും ഹോംസ്റ്റേകളിലുമായിരിക്കും. കുടുംബസംഗമം എന്നപേരിലാവും ഇവിടത്തെയും ഒത്തുകൂടൽ.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവരും പ്രവാസികളും ഉൾപ്പെടുന്ന ഗ്രൂപ്പിൽ ആയിരക്കണക്കിന് അംഗങ്ങളുണ്ട്. ഡോക്ടർമാരും, അഭിഭാഷകരും സംഘത്തിലെ സജീവ അംഗങ്ങളാണ്. ദമ്പതികൾക്ക് പുറമേ അവിവാഹിതരുമൊക്കെ ഇതിലുണ്ട്. കേസുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലെ ഏഴ് ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. ഏഴ് ഗ്രൂപ്പുകളിലായി അയ്യായിരത്തിലധികം അംഗങ്ങളാണ് ഉള്ളത്. ഇവരിൽ വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.