kerala

രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാനാവില്ലെന്ന് കേരള യൂണിവേഴ്‌സിറ്റി വി സി ഗവർണർക്ക് രേഖാമൂലം എഴുതി നൽകിയ കത്തിലെ വ്യാകരണപ്പിശകും അക്ഷരത്തെറ്റും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൻ ചർച്ചയാണ്. ഡി ലിറ്റ് എന്ന് എഴുതിയിരിക്കുന്നതുപോലും തെറ്റിച്ചായിരുന്നു.കേരള യൂണിവേഴ്‌സിറ്റി പോലെ പേരുകേട്ട ഒരു സർവകലാശാലയുടെ വി സി ആയ ആൾക്ക് യു പി ക്ളാസിൽ പഠിക്കുന്ന കുട്ടികൾക്ക് അറിയാവുന്ന വ്യാകരണം പോലുമറിയില്ലേ എന്നായിരുന്നു കൂടുതൽ പേരുടെയും പരിഹാസം. വി സി ഗവർണർക്ക് നൽകിയ കത്തിലെ വ്യാകരണ പിശകും അക്ഷരത്തെറ്റുകളും അക്കമിട്ട് നിരത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ബാലകൃഷ്ണൻ. ജയപ്രദീപ് വിശ്വനാഥൻ എന്ന അഭിഭാഷകനാണ് ബാലകൃഷ്ണന്റെ കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ആൽബർട്ട് ഐൻസ്റ്റീനുവേണ്ടി ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മനസിൽ കണ്ട ഒരു പദവിയിലാണ് ഈ മനുഷ്യൻ കയറിയിരിക്കുന്നതു എന്നറിയുമ്പോൾ ലജ്ജയും അമർഷവും തോന്നുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇംഗ്ലീഷ് അറിയാത്ത കേരള വീ.സീ 1f602

#neethimasika.com

കേരള സർവ്വകലാശാല വൈസ് ചാൻസലർ, ചാൻസലറായ ഗവർണ്ണറെ മുഖതാവിൽ കണ്ട് ചില കാര്യങ്ങൾ പറഞ്ഞു .

അത് എഴുതിത്തരാൻ ഗവർണർ ആവശ്യപ്പെട്ടതിനെത്തുർന്ന്,

അപ്പോൾ തന്നെ വി .സി .അവിടെയിരുന്നു എഴുതിയ കത്ത് ഇവിടെ ചേർക്കുന്നു. സംസ്ഥാനത്തെ വീ.സീമാരുടെ യോഗ്യതയെപ്പറ്റി ഒരു ധാരണ നമുക്ക് കിട്ടും.

1f62d

ഈ കത്തിലെ പിശകുകൾ അക്കമിട്ടു ചൂണ്ടിക്കാട്ടുന്ന, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻ ഡെ.ഡയറക്ടർ

ശ്രീ.ബാലകൃഷ്ണൻ്റ കുറിപ്പ് ചുവടെ ചേർക്കുന്നു:-

മാലോകർക്ക് വി .സി .യുടെ നിലവാരം മനസ്സിലായി .

സ്പെല്ലിങ് മിസ്റ്റേക്കും വാക്യഘടനയിലെ തെറ്റും ആശയപരമായ വ്യക്തതയില്ലായ്മയും പൂർണ്ണമല്ലാത്ത ഇതിവൃത്തവും അഭംഗിയും കൊണ്ട് ഈ കത്ത് ശ്രദ്ധിക്കപ്പെടും .

ഇത് യൂണിവേഴ്സിറ്റിയിലെ മ്യുസിയത്തിൽ പ്രദർശിപ്പിക്കണം എന്നാണെന്റെ അപേക്ഷ .

തെറ്റുകൾ ഇനി പറയാം .

1 .പറയുമ്പോൾ his എക്‌സലൻസി എന്നും സംബോധചെയ്യുമ്പോൾ your എക്‌സലൻസി എന്നുമാണ് വേണ്ടത് .ഹിസ് എക്‌സലൻസി കഴിഞ്ഞു the ചേർക്കണം .സിണ്ടിക്കേറ്റിന് മുമ്പ് the ചേർക്കണം .

2 . D.littഎന്ന് എഴുതുമ്പോൾ രണ്ട് t വേണം .

3 . turn down എന്നത് തെറ്റാണ് . turned down എന്നാണ് വേണ്ടത് .

4 .after returning എന്നല്ല .

after having returned എന്നതാണ് ശരി .

5 .from addressil the vice chancellor തെറ്റാണു .വൈസ് ചാൻസലർ എന്ന് മാത്രം മതി .

6 . ഔദ്യോഗികമായി എഴുതുന്ന കത്തിന് ഫയൽ നമ്പറും റെഫറൻസും വേണം .

7. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്ന കാര്യത്തിൽ വൈസ് ചാൻസലർ അന്തിമമായ അഭിപ്രായം പറഞ്ഞില്ല .അതിനാൽ കത്ത് സെൽഫ് എക്സ്പ്ലനേറ്ററി അല്ല .

8 . വെട്ടിയ സ്ഥലത്തു ഇനിഷ്യൽ ഇട്ടിട്ടില്ല

9 .ഇന്ത്യൻ പ്രസിഡന്റിനെ കുറിച് പരാമർശിക്കുന്ന കത്ത് നിലവാരത്തിനൊത്ത് ഉയർന്നില്ല .

10 . എല്ലാത്തിലുമുപരി അക്ഷരവടിവും ഭംഗിയും ഇല്ല .

ആൽബർട്ട് ഐൻസ്ടീനിനിനു വേണ്ടി ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മനസ്സിൽ കണ്ട ഒരു പദവിയിലാണ് ഈ മനുഷ്യൻ കയറിയിരിക്കുന്നതു എന്നറിയുമ്പോൾ ലജ്ജയും അമർഷവും തോന്നുന്നു .

അങ്ങേയറ്റം ജുഗുപ്സാവഹം .