
തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന താരമാണ് നടി ജനീലിയ ഡിസൂസ. ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോഷൂട്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.
ഫോട്ടോയിൽ വിവിധ നിറങ്ങളിൽ മനോഹരമായ കോഓർഡ് സെറ്റ് ആണ് നടി ധരിച്ചിരിക്കുന്നത്. ഫുൾ സ്ലീവ് ഷർട്ടിനൊപ്പം ട്രൗസറാണ് താരം പെയർ ചെയ്തിരിക്കുന്നത്. നടി തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 10, 400 രൂപയാണ് ഈ ഔട്ട്ഫിറ്റിന്റെ വില.
ബോളിവുഡ് സിനിമകളിലുടെയാണ് ജനീലിയയുടെ അരങ്ങേറ്റമെങ്കിലും, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വിവാഹശേഷം സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന നടി അതിഥി വേഷങ്ങളിലൂടെയും മറ്റും സിനിമയിൽ വീണ്ടും സജീവമായി.