congress

പനാജി: ബിജെപി എല്ലാ ആദർശങ്ങളിൽ നിന്നും പിന്നോട്ട് പോയെന്ന് ആരോപിച്ച് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഗജാനൻ ടിൽവെ ഞായറാഴ്ച കോൺഗ്രസിൽ ചേർന്നു. ബിജെ പി അധികാരത്തിലെത്താൻ എന്ത് നടപടിയും സ്വീകരിക്കുമെന്നും പാർട്ടിയിൽ ഒരു തരത്തിലുള്ള തത്വങ്ങളും നിലനിൽക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്, ദിനേശ് ഗുണ്ടു റാവു, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. വരദ് മർഡോൽക്കർ, അഖിലേഷ് യാദവ്, അർച്ചിത് നായിക്, സായിഷ് സരോസ്‌കർ, ഹിമാൻഷു തിവ്‌രേക്കർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിലാണ് ഗജാനൻ ടിൽവെ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

ഗജാനൻ ടിൽവെയുടെ കടന്ന് വരവ് കോൺഗ്രസിന്റെ ശക്തി വർദ്ധിപ്പിച്ചു. ഗോവയിൽ ഉൾപ്പെടെ ഇന്ത്യയിലാകെ കോൺഗ്രസ് അധികാരത്തിലെത്തും. ബിജെപി ഒരു തരത്തിലുള്ള മൂല്യങ്ങൾക്കും പ്രധാന്യം കൊടുക്കാത്തതും അഴിമതി നിറഞ്ഞതുമായ പാർട്ടിയാണെന്ന് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. രാജ്യത്തെ യുവജനങ്ങൾക്ക് തെഴിൽ നേടാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.