boy

ടൊവിനോയുടെ 'മിന്നൽ മുരളി' എന്ന ചിത്രത്തിന് സിനിമാ പ്രേമികൾക്കിടയിൽ മികച്ച സ്വീകര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒടിടിയിയിൽ റിലീസ് ചെയ്ത ചിത്രം കുട്ടികൾക്കിടയിലും വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്.

ചില കുട്ടികളുടെ മനസിൽ 'മിന്നൽ മുരളി' ഹീറോയാണ്. ഇപ്പോഴിതാ മൂന്നര വയസുകാരന്റെ ഭാവനയിൽ വിരിഞ്ഞ മിന്നൽ മുരളിയാണ് സോഷ്യൽ മീഡിയയിൽ താരമായിക്കൊണ്ടിരിക്കുന്നത്.

'അമ്മ' എന്ന ഫേസ്ബുക്കിൽ പേജിലാണ് കുട്ടി ചിത്രം വരയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുത്തിവരാക്കാതെ പോയിരുന്നു പഠിക്കെടാ എന്നുപറയാതെ കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.