
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ സമിതിയുടെ തലവനായി വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ നിയമിക്കും.
ചണ്ഡീഗഡ് ഡിജിപി, എൻഐഎ ഐജി, ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരടങ്ങുന്ന നാലംഗ സമിതിയാണ് കേസ് അന്വേഷിക്കുന്നത്. മുൻ സുപ്രീം കോടതി ജഡ്ജി സമിതിയുടെ അദ്ധ്യക്ഷനാകും.