ksrtc

തിരുവനന്തപുരം: കെ എസ് ആർ ടി സി ലാഭകരമായി സർവീസ് നടത്തുന്ന റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിക്കുന്നു. ഇതിന്റെ ഭാഗമായി പുനലൂര്‍-അലിമുക്ക്-അച്ചന്‍കോവില്‍ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു.

സ്വകാര്യ ബസുടമകൾ സമർപ്പിച്ച ഹർജിയിൽ കാര്യങ്ങൾ പരിശോധിച്ച് മൂന്നാഴ്ചകം തീരുമാനിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചതിന് പിന്നാലെയാണ് പെർമിറ്റ് അനുവദിച്ചത്. വിധി വന്നയുടൻ പുനലൂര്‍ ഡിറ്റിഒ പെര്‍മിറ്റ് അനുവദിക്കുകയായിരുന്നു. പുനലൂര്‍ -അച്ചന്‍ കോവില്‍ റൂട്ടില്‍ സര്‍വീസ് തുടങ്ങിയ സ്വകാര്യ ബസുടമ എല്‍ ഡി എഫ് നേതാവ് കൂടിയാണ്.

കൊവിഡ് കാരണം വരുമാനം ഗണ്യമായി കുറഞ്ഞ കെ എസ് ആര്‍ ടി സി കരകയറാന്‍ കഷ്ടപ്പെടുമ്പോഴാണ് പുതിയ പ്രതിസന്ധി വന്നിരിക്കുന്നത്. ഇപ്പോൾ കൊടുക്കുന്നത് താത്കാലിക പെർമിറ്റാണെന്ന് മാനേജ്മെന്‍റ് അറിയിക്കുമ്പോഴും സ്ഥിരം പെർമിറ്റിനുള്ള അപേക്ഷകളും എത്തുന്നുണ്ട്. നിരവധി ബസുകൾ വെറുതെയിട്ട് നശിപ്പിച്ചു കളഞ്ഞത് സ്വകാര്യ ബസ് മാഫിയക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ യൂണിയനുകൾ ആരോപിച്ചു.