actor

ഇരയാക്കപ്പെട്ടവളിൽ നിന്നും അതിജീവനത്തിലേക്കുള്ള നടിയുടെ യാത്രയ്‌ക്ക് പിന്തുണമായി മലയാള സിനിമാ താരങ്ങൾ. നടി പങ്കുവച്ച ഇൻസ്റ്റഗ്രാം കുറിപ്പ് സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുത്തു. പോസ്റ്റ് ഷെയർ ചെയ്ത ശേഷം 'ധൈര്യം" എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

View this post on Instagram

A post shared by Rima Kallingal (@rimakallingal)

ടൊവിനോ,​ പാർവതി,​ കുഞ്ചോക്കോ ബോബൻ, ആഷിക് അബു, ഐശ്വര്യ ലക്ഷ്‌മി, റിമ കല്ലിങ്കൽ,​ സയനോര ഫിലിപ്പ്, അന്ന ബെൻ, സുപ്രിയ മേനോൻ, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ,​ അഞ്ജലി മേനോൻ,​ മിയ,​ ദിവ്യ പ്രഭ തുടങ്ങിയ താരങ്ങളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ട്.

'അവൾക്കൊപ്പം താങ്കൾ നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇത് മറ്റുള്ളവർക്കും പ്രചോദനമാകട്ടെ"യെന്നുമാണ് സംവിധായിക അഞ്ജലി മേനോൻ പൃഥ്വിയുടെ പോസ്റ്റിന് താഴെ കുറിച്ചത്. നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെയാണ് തനിക്കൊപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് താരം എത്തിയത്. ആ കുറിപ്പ് ഇങ്ങനെ...

View this post on Instagram

A post shared by Prithviraj Sukumaran (@therealprithvi)

' ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.അഞ്ചു വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി."